Featured
ചൈനീസ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായി ശൈഖ് ജൊവാന്‍ കൂടിക്കാഴ്ച നടത്തി
പാരീസ്: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു ഒ സി) പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി പാരീസ് 2024നോടനുബന്ധിച്ച് ചൈനീസ് ഗസ്റ്റ് ഹൗസില്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും സ്പോര്‍ട്സ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടറുമായ ഗാവോ സിദാനുമായി കൂടിക്കാഴ്ച നടത്തി.
കായിക തലത്തില്‍ ഖത്തറും ചൈനയും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും കായികരംഗത്ത് പുരോഗതി കൈവരിക്കുന്നതിനും ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ഉറപ്പിച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ രണ്ടാം വൈസ് പ്രസിഡന്റ് ഡോ. താനി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ കുവാരി, കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബുവൈനൈന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.