

ദോഹ: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഔദ്യോഗികമെന്ന് അവകാശപ്പെടുന്ന തരത്തില്‍ അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള ഫോണ്‍ വിളികളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സന്ദേശങ്ങളിലൂടെയും തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വ്യാജ സന്ദേശങ്ങള്‍ നിരാകരിക്കണമെന്നും ഓണ്‍ലൈന്‍ പണമിടപാടില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
