

ദോഹ: കുട്ടികള്‍ ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്കെല്ലാം മുന്‍കൂര്‍ അനുവാദമില്ലാതെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെത്താം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി അറിയിച്ചു.

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി കുട്ടികളുടെ ലൈബ്രറി സന്ദര്‍ശിക്കാന്‍ സുരക്ഷിതത്വം മാനിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ലൈബ്രറിക്കകത്തു നിന്നും ടിക്കറ്റ് അനുവദിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക. വൈകിട്ട് ആറരയ്ക്ക് ലൈബ്രറി അടക്കുന്നതുവരെ എല്ലാ മണിക്കൂറിലും ഇങ്ങനെ അനുവദിക്കും. കുട്ടികളുടെ ലൈബ്രറിയില്‍ പൂര്‍ണമായും ആളുകളുണ്ടെങ്കില്‍ പുറത്തു കാത്തുനില്‍ക്കാവുന്നതാണ്.

കൂടാതെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ 24 മണിക്കൂറും എല്ലാ ദിവസവും ഉപയോഗപ്പെടുത്താവുന്നതാണ്.

