രാജ്ഭവന്‍ ആര്‍ എസ് എസ് ആലയമാക്കരുത്: ഐ എന്‍ എല്‍

Web Desk
1 Min Read

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പി എ ആയി ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഹരി എസ് കര്‍ത്തയെ നിയമിച്ച നടപടി അപകടകരമായ സന്ദേശമാണ് കൈമാറുന്നതെന്നും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ രാജ്ഭവന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ആര്‍ എസ് എസ് പദ്ധതിയുടെ ഭാഗമാണിതെന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

city exchange

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് വിലക്കുന്ന 1966ലെ സര്‍ക്കാര്‍ ഉത്തരവ് 2000ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഭേദഗതി ചെയ്തത്. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ് സജീവ ആര്‍ എസ് എസുകാരെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശിഷ്യാ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റി ഹിന്ദുത്വ അജണ്ടയുടെ പ്രയോഗവത്കരണം എളുപ്പമാക്കിയത്.

സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്നതിന് ആര്‍ എസ് എസുകാരെ രാജ്ഭവനുകളില്‍ കുടിയിരുത്തുന്ന രീതി വ്യാപകമായി പരീക്ഷിക്കുന്നതിനിടയിലാണ് അറിയപ്പെടുന്ന ഹിന്ദുത്വവാദികളെ മര്‍മപ്രധാന പദവികളില്‍ പ്രതിഷ്ഠിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട കണിശമായി നടപ്പാക്കാന്‍ വഴിയൊരുക്കുന്നതെന്നും ഈ നീക്കം തടയേണ്ടതുണ്ടെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!