കൊച്ചി സഹോദയ കലോത്സവം ബിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: സി ബി എസ് ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്സിലെ പ്രഥമ സഹോദയ കലോത്സവ മത്സരങ്ങളുടെ സ്റ്റേജിനങ്ങള്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

city exchange

നമ്മുടെ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടറും സെന്റ്.പീറ്റേഴ്സ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ അജു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി സഹോദയ പ്രസിഡന്റ് അരവിന്ദ് ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ജി രാജലക്ഷ്മി, ട്രഷറര്‍ സോണിയ സൂസന്‍ വര്‍ക്കി, ജോയിന്റ് സെക്രട്ടറി ശ്രീകല കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

58 സ്‌കൂളുകളില്‍ നിന്നായി നാലായിരത്തിലേറെ കുട്ടികള്‍ മൂന്ന് ദിവസങ്ങളായി 180 ഇനങ്ങളില്‍ മത്സരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!