പി വി ഗംഗാധരന്‍ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ദിനപത്രം ഡയറക്ടറുമായ പി വി ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 23 സിനിമകള്‍ നിര്‍മിച്ച ഇദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് സംഭാവന ചെയ്തത്. ജയന്റെ അങ്ങാടി, മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് തുടങ്ങി നിരവധി ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ സിനിമകള്‍ ഗൃഹലക്ഷ്ണിയുടെതാണ്.

കെ ടി സി ഗ്രൂപ്പ് സ്ഥാപകന്‍ പി വി സാമിയുടേയും മാധവി സാമിയുടേയും മകനാണ് പി വി ഗംഗാധരന്‍. മാതൃഭൂമി ഡയറക്ടര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്. മുന്‍ അഡ്വക്കറ്റ് ജനറല്‍ രത്‌നസിംഗിന്റെ മകള്‍ ഷെറിന്‍ ആണ് ഭാര്യ. ഉയരെ, ജാനകി ജാനെ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് മക്കള്‍. മരുമക്കള്‍: ജയതിലക്, വിജില്‍, സന്ദീപ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!