ഫ്രീഡം ഫിഫ്റ്റി പ്രവര്‍ത്തനോദ്ഘാടനവും ആദരിക്കല്‍ ചടങ്ങും നടന്നു

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജന സമിതിയുടെ സാംസ്‌കാരിക വേദിയായ ഫീഡം ഫിഫ്റ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി നിര്‍വഹിച്ചു. ഫ്രീഡം ഫിഫ്റ്റി ചെയര്‍മാന്‍ റസല്‍ സബര്‍മതി, വനിതാ കണ്‍വീനര്‍ പ്രിയ ജോണ്‍, വൈസ് ചെയര്‍മാന്‍ റോബര്‍ട്ട് സാം,കവി കാര്യവട്ടംശ്രീകണ്ഠന്‍ നായര്‍, ഗുരുവായൂരപ്പന്‍ അസോസിയേറ്റ്‌സ് ഡയറക്ടര്‍ അനില്‍ കുമാര്‍, അണ്ടൂര്‍ക്കോണംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിലയം ഹരി, സിനിമാ താരങ്ങളായ ഭീമന്‍ രഘു, കനകലത, ജോബി, ടോം ജേക്കബ്, കോട്ടയം റഷീദ്, ചലച്ചിത്ര സംവിധായകന്‍ അര്‍ജുന്‍ ബിനു എന്നിവര്‍ സംസാരിച്ചു.

city exchange

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്ര മാധ്യമ രംഗത്തെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരം റഹിം പനവൂരിന് വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി സമ്മാനിച്ചു.

ജൂണ്‍ 26നു സമിതി പുറത്തിറക്കുന്ന ‘ലഹരി അല്ല ജീവിതം’ എന്ന ടെലിഫിലിമിന്റെ പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ആറ്റിങ്ങല്‍ മണിനാദം നാടന്‍ പാട്ട് അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!