

ദോഹ/ ദുബൈ/ റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ വ്രതാരംഭം.

ഖത്തര്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം ചാന്ദ്ര നിരീക്ഷണ കമ്മിറ്റിയാണ് ഏപ്രില്‍ രണ്ട് ശനിയാഴ്ച റമദാന്‍ ഒന്നായി സ്ഥിരീകരിച്ചത്.

യു എ ഇയില്‍ മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതാരംഭമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ട് ശനിയാഴ്ച മുതല്‍ സൗദിയില്‍ റമദാന്‍ വ്രതത്തിന് തുടക്കമായി. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി കണ്ടത്.
കുവൈത്തിലും ബഹറൈനിലും റമദാന്‍ ഏപ്രില്‍ രണ്ട് ശനിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു.

