

തിരുവനന്തപുരം: മസ്‌ക്കത്തില്‍ നിന്നും തിരുവനന്തപുരത്തേക്കം തിരിച്ചുമുള്ള സലാം എയര്‍ സര്‍വീസ് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. മസ്‌ക്കത്തില്‍ നിന്ന് രാത്രി പത്തരയ്ക്ക് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.50നാണ് തിരുവനന്തപുരത്ത് എത്തുക. തുടര്‍ന്ന് 4.35ന് തിരികെ പറക്കുന്ന സലാം എയര്‍ രാവിലെ 6.50നാണ് മസ്‌ക്കത്തിലെത്തുക.

കേരളത്തിലേയും തമിഴ്‌നാട്ടിലേയും കുറഞ്ഞ വേതനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒമാനിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാവുമെന്നതാണ് സലാം എയറിന്റെ പ്രത്യേകത.
