ജിദ്ദ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

Web Desk
0 Min Read

ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. അമേരിക്കന്‍ എയര്‍ക്രാഫ്റ്റ് കമ്പനി ഗള്‍ഫ് സ്ട്രീമിന്റെ ഗള്‍ഫ് സ്ട്രീം 400 വിമാനമാണ് എല്‍ 34 എ5 റണ്‍വേയില്‍ നിന്ന് തെന്നിയത്.

city exchange

രാവിലെ എട്ടു മണിക്കു ശേഷമായിരുന്നു സംഭവം. വിമാനത്തില്‍ അഞ്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. എമര്‍ജന്‍സി വിഭാഗം ഉടന്‍ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!