കെയര്‍ ആന്റ് ക്യൂര്‍ ഗ്രൂപ്പ് വളര്‍ച്ചയുടെയും പുരോഗതിയുടെയും 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു

Web Desk
2 Min Read

ദോഹ: ഖത്തറിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍, എഞ്ചിനിയറിംഗ് തുടങ്ങി ഒട്ടനവധി ബിസിനസ് മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും വിശ്വാസ്യതയും നേടിയ കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് 25 വര്‍ഷത്തെ സേവന പ്രതിബദ്ധതയും പുരോഗമനാത്മകമായ വളര്‍ച്ചയും അടയാളപ്പെടുത്തി വാര്‍ഷിക ദിനാഘോഷം നടത്തുന്നു.

city exchange

2000-ല്‍, എല്ലാവര്‍ക്കും ഗുണമേന്‍മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി കമ്മ്യൂണിറ്റി ഫാര്‍മസിയായി ആരംഭിച്ച കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് ഖത്തറിന് പുറമേ ഇന്ത്യ, സൗദി അറേബ്യ, ഒമാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ റീട്ടെയില്‍ ഫാര്‍മസി, മെഡിക്കല്‍ ആന്റ് എഫ് എം സി ജി ഡിസ്ട്രിബ്യൂഷന്‍, എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ട്രേഡിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള മള്‍ട്ടി- ഡിവിഷന്‍ സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. പ്രസ്തുത യാത്രയില്‍ തങ്ങളോടൊപ്പം സമര്‍പ്പിതവും കാര്യക്ഷമവും ഏകോപിതവുമായി പ്രവര്‍ത്തിച്ച ജീവനക്കാര്‍, ബിസിനസ് പങ്കാളികള്‍, ഗുണകാംക്ഷികള്‍ എന്നിവരുടെ ഒത്തുചേരലാണ് വാര്‍ഷികാഘോഷം.

25 ആന്റ് ബിയോണ്ട് എന്ന് പേര് നല്‍കിയ ആഘോഷ പരിപാടിയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ച, സാമൂഹ്യ സേവന പ്രതിബദ്ധത, സാമൂഹ്യ സമന്വയം എന്നിവ കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇതിനോടകം കെയര്‍ എന്‍ ക്യൂര്‍ ആരോഗ്യസംരക്ഷണം, ടീം വര്‍ക്കുകള്‍, സമൂഹശക്തീകരണം തുടങ്ങിയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ ഒന്നിച്ചുകൂട്ടി ടീം സ്പിരിറ്റ്, സര്‍ഗാത്മകത, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഘോഷിച്ച കലാ-കായികോത്സവങ്ങളുടെ ഇഗ്നൈറ്റ് 2025,
തൊഴിലിടങ്ങളിലും സമൂഹത്തിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഡിജിറ്റല്‍ ഹെല്‍ത്ത് ആന്റ് റിവാര്‍ഡ്‌സ് ക്യാമ്പയിന്‍ വിന്‍ വിത്ത് വെല്‍നെസ്സ്,
ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഏകീകൃത അനുഭവം നല്‍കുന്ന ലോയല്‍റ്റി പ്ലാറ്റ്‌ഫോം റാഹ റിവാര്‍ഡ്‌സ്, രക്തദാന ക്യാമ്പുകള്‍, ബീച്ച് ശുചീകരണ യജ്ഞം, പ്രതിരോധ ആരോഗ്യ പരിശോധനകള്‍ തുടങ്ങി സമൂഹക്ഷേമത്തിനുള്ള ഗ്രൂപ്പിന്റെ സ്ഥിരമായ പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്ന നിരവധി സി എസ് ആര്‍ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു.

- Advertisement -
Ad image

ചെറിയൊരു സേവനദൗത്യമായി ആരംഭിച്ച സ്വപ്‌നമാണ് സമര്‍പ്പിതമായ സേവനവും മികവുറ്റ ഗുണനിലവാരവും ഉറപ്പു വരുത്തി മുന്നേറുന്ന ഒരു സ്ഥാപനമായി വളര്‍ന്നിരിക്കുന്നതെന്ന് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന കമ്പനിയുടെ പ്രയാണത്തെ കുറിച്ച് കെയര്‍ ആന്റ് ക്യൂര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഇ പി അബ്ദുറഹിമാന്‍ പറഞ്ഞു. അടുത്ത അധ്യായത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ 25 ആന്റ് ബിയോണ്ട് വാഗ്ദാനമാണെന്നും പരിചരണത്തിന്റേയും പുരോഗതിയുടെയും പാതയില്‍ നിന്ന് കൊണ്ട് സമൂഹത്തില്‍ കൂടുതല്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യയും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനും, മെച്ചപ്പെടുത്തിയ ആരോഗ്യപരിചരണ സേവനങ്ങള്‍, ജീവനക്കാരുടെ വളര്‍ച്ചയും വികസനവും തുടങ്ങിയവ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തുടനീളം 65-ലധികം ഫാര്‍മസികളും ഒരു മണിക്കൂര്‍ ഡെലിവറി സേവനമുള്ള കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് തങ്ങളുടെ ശക്തമായ ഇ-കൊമേഴ്സ് ശൃംഖല വഴി ഖത്തറിലെ ആരോഗ്യപരിചരണ രംഗത്തു പുതിയ കുതിച്ചുചാട്ടങ്ങള്‍ നടത്തുന്നു.

ഹോട്ടല്‍ പുള്‍മാനില്‍ നടന്ന പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ പി അബ്ദുറഹിമാന്‍, ഡയറക്ടര്‍മാരായ ഹസനുല്‍ ബന്ന, ഷാന അബ്ദുറഹിമാന്‍, ഉസാമ പയനാട്ട്, ജനറല്‍ മാനേജര്‍ മുജീബ് കൊടക്കാട്ട്, സി എഫ് ഒ നിഹാര്‍ മൊഹപത്ര, ഹൈഡ്രോകെയര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് സലീം, കെയര്‍കോം ജനറല്‍ മാനേജര്‍ മുഹ്‌സിന്‍ മരക്കാര്‍, അല്‍ഗാലിയ ജനറല്‍ മാനേജര്‍ ബസ്സാം റഫീഖ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അന്‍വര്‍ ചേലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!