മൗലാന അബുല്‍ കലാം ആസാദ്; വിസ്മരിക്കാന്‍ കഴിയാത്ത ചരിത്രം- ഫോക്കസ് മജ്‌ലിസ് ചര്‍ച്ച ഇന്ന്

Web Desk
1 Min Read

ദോഹ: ‘ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലും ഒരു മുസ്‌ലിം എന്ന നിലയിലും ബ്രിട്ടീഷ് സര്‍ക്കാരിന് എതിരെ പോരാടേണ്ടത് തന്റെ കടമയാണ് ‘ രാജ്യദ്രോഹ കുറ്റം ചുമത്തി ബ്രിട്ടീഷ് കോടതിയുടെ മുന്നില്‍ ഹാജരാക്കിയപ്പോള്‍, മൗലാന അബുല്‍ കലാം ആസാദ് എന്ന ധീരദേശാഭിമാനിയുടെ വാക്കുകളാണിത്.

city exchange

സ്വതന്ത്ര സമരത്തില്‍ ഒരു സംഭാവനകളും നല്‍കാതെ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതി നല്‍കി തടവറയില്‍ നിന്ന് മോചനം നേടിയവര്‍ സ്വതന്ത്രസമരത്തിന്റെ പിതൃത്വം പാഠപുസ്തകങ്ങളിലൂടെ സ്വന്തമാക്കി മാറ്റുന്ന, ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ ആസാദിനെപ്പോലെയുള്ളവരുടെ ചരിത്രങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാലത്ത് മൗലാന അബുല്‍ കലാം ആസാദ്; വിസ്മരിക്കാന്‍ കഴിയാത്ത ചരിത്രം എന്ന വിഷയത്തില്‍ ഫോക്കസ് മജ്‌ലിസ് ചര്‍ച്ച സദസ്സ് സംഘടിപ്പിക്കുന്നു.

മെയ് 21 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തുമാമയിലെ ഫോക്കസ് വില്ലയിലാണ് മജ്‌ലിസ് സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!