
ദോഹ: ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി. 518 വിദ്യാര്‍ഥികളാണ് പതിനാലാമത് ബാച്ചില്‍ പരീക്ഷ എഴുതിയത്.
ആദിത്യ കൃഷ്ണകുമാര്‍ നായര്‍ 99 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായി. അര്‍ണബ് ചക്രബര്‍ത്തി 98.8 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും ആന്‍ സജി മാത്യൂസ് 98.4 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും നേടി. 242 വിദ്യാര്‍ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി.

