ഏഴാം വര്‍ഷവും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനവുമായി ഭവന്‍സ്

Web Desk
1 Min Read

ദോഹ: തുടര്‍ച്ചയായി ഏഴാം വര്‍ഷവും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍. പരീക്ഷ എഴുതിയ 110 വിദ്യാര്‍ഥികളില്‍ 42 പേര്‍ക്ക് 90 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് നേടാനായി. 84 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചു.
വേദ മഹാദേവന്‍ 98.8 ശതമാനം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായി. ഹര്‍ഷി ഭവേഷ് മോദി 98.6 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും ദീപയാന്‍ മുഖര്‍ജി 97.8 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെയര്‍മാന്‍ ജെ കെ മേനോന്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അഞ്ജന മേനോന്‍, പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പല്‍ ധര്‍മരാജ് കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!