സി ബി എസ് ഇ പത്താം ക്ലാസില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് നൂറുശതമാനം

Web Desk
1 Min Read

ദോഹ: പത്താം ക്ലാസ് സി ബി എസ് ഇ പരീക്ഷയില്‍ നൂറു ശതമാനം വിജയവുമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍. പരീക്ഷ എഴുതിയ 548 വിദ്യാര്‍ഥികളും വിജയം നേടി. 163 വിദ്യാര്‍ഥികള്‍ 90 ശതമാനവും അതിനു മുകളിലും മാര്‍ക്ക് നേടിയപ്പോള്‍ 364 പേര്‍ ഡിസ്റ്റിംഗ്ഷന് അര്‍ഹരായി.
സഹ്ല തെരുവത്ത് കല്ലുങ്ങല്‍ കബീര്‍ 98.2 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായി. എഡ്വിന്‍ സിബി 98 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും ഹുദ അഫ്രീന്‍ 97.8 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സഹ്ല തെരുവത്ത് കല്ലുങ്ങല്‍ കബീര്‍, എഡ്വിന്‍ സിബി, റംഷ, ഹലീമ അബ്ദുല്‍ ഫതഹ്, ഡാനി ജോണി, യൂസുഫ് ഗൗസ് മൊഹിയുദ്ദീന്‍, ഗായത്രി ഗ്രീനിഡ്, സഫൂറ ആരിഫ് കസു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!