മോദി ഇസ്രായേലില്‍പോയി; പെഗാസസ് ഇന്ത്യയിലെത്തി: ഇസ്രാഈല്‍ മാധ്യമ പ്രവര്‍ത്തകന്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇസ്രാഈല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ പേരുകള്‍ വന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തിന് ശേഷമാണെന്ന് ഇസ്രാഈല്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒമര്‍ ബെഞ്ചകോബ്. ഇസ്രാഈലി പത്രമായ ഹാരെറ്റ്സിന്റെ ടെക് എഡിറ്ററായ ഒമര്‍ ബെഞ്ചകോബ ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കാര്‍ പെഗാസസ് ടാര്‍ഗറ്റ് പട്ടികയില്‍ പ്രത്യക്ഷപ്പെട്ട സമയം പരിശോധിച്ചാല്‍ അത് മോദി 2017ല്‍ ഇസ്രാഈല്‍ സന്ദര്‍ശിച്ച അതേ മാസത്തിലാണെന്ന് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2018 ജൂലൈയില്‍ ഹംഗറിയില്‍ സന്ദര്‍ശനം നടത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് അവിടെയുള്ളവര്‍ പെഗാസസ് ലക്ഷ്യമായതെന്നും ബെഞ്ചകോബ് ചൂണ്ടിക്കാട്ടി. നെതന്യാഹുവുമായുള്ള രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കും പെഗാസസിനും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യ മാത്രമായി പെഗാസസിനെ കാണാനാവില്ലെന്നും ആയുധ കച്ചവട ഇടപാടാണ് ഇതെന്നുമാണ് ബെഞ്ചകോബ് പറയുന്നത്. ഏതൊരു അന്താരാഷ്ട്ര ആയുധ ഇടപാടുകള്‍ പോലെയുമാണ് പെഗാസസും. എന്‍ എസ് ഒ സ്വകാര്യ കമ്പനിയായതുകൊണ്ട് ഇത് ആയുധക്കച്ചവടം അല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പെഗാസസ് ഇടപാട് ഇന്ത്യന്‍ സര്‍ക്കാര്‍ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണെന്നും സര്‍ക്കാര്‍ തന്നെ പെഗാസസ് ഉപയോക്താക്കളാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!