യു എന്‍ ഉന്നതതല സമ്മേളനത്തില്‍ അമീര്‍ പങ്കെടുത്തു

Web Desk
0 Min Read

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ 80-ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഉന്നതതല സമ്മേളനം നടന്നത്.

city exchange

സമ്മേളനത്തില്‍ നിരവധി രാഷ്ട്രത്തലവന്മാര്‍, സര്‍ക്കാരുകളുടെ തലവന്മാര്‍, പ്രതിനിധികള്‍, ഗവണ്‍മെന്റ്, സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!