
ദോഹ: എയര്‍ കാര്‍ഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) തടഞ്ഞു. പാഴ്‌സലുകളിലൊന്നില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്ന് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ നാല് ജിപ്‌സം അലങ്കാര വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഏകദേശം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

16500 എന്ന ഹോട്ട്ലൈന്‍ വഴിയോ [email protected] എന്ന ഇമെയില്‍ വഴിയോ രഹസ്യമായി വിവരങ്ങള്‍ നല്‍കി കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ കാമ്പെയ്നായ ‘കഫെ’യെ പിന്തുണയ്ക്കാന്‍ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

നിരോധിത വസ്തുക്കള്‍ ഖത്തറിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനെതിരെ വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നൂതന സാങ്കേതികവിദ്യകള്‍ ഉണ്ടെന്നും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിലും പുതിയ കള്ളക്കടത്ത് രീതികള്‍ കണ്ടെത്തുന്നതിലും ഉള്‍പ്പെടെ തുടര്‍ച്ചയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു.
