
വാരാണസി: ബംഗളൂരുവില്‍ നിന്നും വാരണാസിയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കോക്പിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. സുരക്ഷാ ഭീഷണിയെന്ന പരിഗണനയില്‍ ക്യാപ്റ്റന്‍ വാരാണസിയില്‍ ഇറങ്ങുന്നതിന് മുമ്പ് സി ഐ എസ് എഫിന് അടിയന്തര സന്ദേശം നല്‍കുകയായിരുന്നു. കോക്പിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചയാളെയും കൂടെയുണ്ടായിരുന്ന എട്ടുപേരെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.

ഐഎക്‌സ് 1086 വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍ പാസ് കോഡ് ഉപയോഗിച്ച് വിമാനത്തിന്റെ കോക്പിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന ആശങ്കയില്‍ ക്യാപ്റ്റര്‍ ഡോര്‍ തുറക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു.
