

ദുബൈ: യു എ ഇ ചരക്കു കപ്പല്‍ ഇറാന്‍ തീരത്ത് മുങ്ങി. ഇറാനിലെ അസലൂയ തീരത്താണ് കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ട് മുങ്ങിയത്.

കപ്പലിലുണ്ടായിരുന്ന 30 പേരില്‍ 29 ആളുകളെ രക്ഷപ്പെടുത്തിയതായി ഇറാന്റെ വാര്‍ത്താ ഏജന്‍സി അറിയിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് അടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ഇന്ത്യക്കാരായ തൊഴിലാളികളും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാറുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുമായി ഇറാഖിലെ ഉമ്മു ഖസറിലേക്കാണ് കപ്പല്‍ പോയത്.
