

കോഴിക്കോട്: ശിരോവസ്ത്രം ഇസ്‌ലാം മത വിശ്വാസത്തിന്റെ അഭിവാജ്യഭാഗമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി മതാചാരങ്ങളിലുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. എസന്‍ഷ്യല്‍ റിലീജിയസ് പ്രാക്ടീസും കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സും എന്ന വിഷയത്തില്‍ കോഴിക്കോട് റൈഹാന്‍ വാലിയില്‍ നടന്ന സെമിനാറില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ അധ്യക്ഷത വഹിച്ചു.

അഡ്വ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. മതത്തിനകത്തെ എസ്സന്‍ഷ്യല്‍ പ്രാക്ടീസിംഗ് തീരുമാനിക്കേണ്ടത് ആ മതത്തിനകത്തെ പണ്ഡിതന്‍മാരാണെന്ന് വിവിധങ്ങളായ വിധികള്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്നത് സുപ്രിം കോടതി വിധികള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്‍, മുസ്തഫ പി എറയ്ക്കല്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
