വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൗജന്യ- ഇളവ് സീറ്റുകളുടെ റജിസ്‌ട്രേഷന്‍ 20ന് തുടങ്ങും

Web Desk
1 Min Read

ദോഹ: സ്വകാര്യ സ്‌കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും ഉള്‍പ്പെടുന്ന സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിലേക്കുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ 2026 ജനുവരി 20ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

city exchange

സ്വകാര്യ സ്‌കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും നല്‍കുന്ന ആകെ 3,500 സൗജന്യവും ഇളവോടുകൂടിയതുമായ സീറ്റുകളിലൂടെ സമൂഹത്തിന് വിദ്യാഭ്യാസ പിന്തുണ നല്‍കുന്നതാണ് ഈ പദ്ധതി. വിദ്യാര്‍Lികള്‍ ബിരുദം നേടുന്നതുവരെ ഈ ആനുകൂല്യങ്ങള്‍ തുടരും.

പദ്ധതിയില്‍ പൂര്‍ണമായും സൗജന്യ സീറ്റുകള്‍, ഇളവോടുകൂടിയ സീറ്റുകള്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി നിശ്ചയിച്ച സൗജന്യ സീറ്റുകള്‍, കൂടാതെ ഖത്തര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വൗച്ചറുകളുടെ മൂല്യത്തില്‍ അനുവദിക്കുന്ന സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ വിഭാഗങ്ങള്‍ ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

പങ്കെടുക്കുന്ന ചില സ്‌കൂളുകള്‍ വാഗ്ദാനം ചെയ്യുന്ന പൂര്‍ണമായും സൗജന്യമായ സായാഹ്ന വിദ്യാഭ്യാസ പരിപാടികളും പദ്ധതിയുടെ ഭാഗമാണ്.

- Advertisement -
Ad image

മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെ മന്ത്രാലയം നിശ്ചയിച്ച അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ രാജ്യക്കാരായ കുടുംബങ്ങള്‍ക്കും ഈ പദ്ധതി തുറന്നിരിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

സഹായം ഏറ്റവും ആവശ്യക്കാരിലേക്കെത്തിക്കുന്നതിന് വ്യക്തമായ വരുമാന പരിധികളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സൗജന്യ സീറ്റുകള്‍ക്ക് കുടുംബത്തിന്റെ ആകെ മാസവരുമാനം 10,000 ഖത്തര്‍ റിയാലില്‍ കവിയരുത്.

ഇളവോടുകൂടിയ സീറ്റുകള്‍ക്കായി വരുമാനപരിധി 15,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്.

ഖത്തര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വൗച്ചറുകളുടെ മൂല്യത്തില്‍ അനുവദിക്കുന്ന സീറ്റുകള്‍ക്ക് 25,000 റിയാല്‍ വരെ വരുമാനമുള്ള കുടുംബങ്ങള്‍ അര്‍ഹരാണ്.

അപേക്ഷകള്‍ 2026 ജനുവരി 20 മുതല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കേണ്ടത്.

ബ്രിട്ടീഷ്, ഇന്ത്യന്‍, അമേരിക്കന്‍, ദേശീയ പാഠ്യപദ്ധതികള്‍ എന്നിവയാണ് ലഭ്യമായ വിദ്യാഭ്യാസ രീതികള്‍. അനുവദിക്കുന്ന എല്ലാ സീറ്റുകളും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതാണെന്നും വിദ്യാര്‍ഥികള്‍ ബിരുദം നേടുന്നതുവരെ അവ സാധുവായിരിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസ സമത്വം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക വികസനത്തിന് പിന്തുണ നല്‍കുന്നതിനുമുള്ള ഖത്തറിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളോടൊത്താണ് ഇതിന്റെ നടപ്പാക്കല്‍.

Share This Article
Leave a Comment
error: Content is protected !!