വാരാന്ത്യത്തില്‍ ശക്തിയേറിയ കാറ്റിന് സാധ്യത

Web Desk
1 Min Read

ദോഹ: ജനുവരി 15 വ്യാഴാഴ്ച മുതല്‍ ഖത്തറില്‍ ശക്തിയേറിയ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) മുന്നറിയിപ്പ് നല്‍കി. ഈ കാലാവസ്ഥാ സ്ഥിതി അടുത്ത ആഴ്ചയുടെ തുടക്കംവരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു.

city exchange

പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്തില്‍ രാജ്യവ്യാപകമായി താപനിലയില്‍ ശ്രദ്ധേയമായ കുറവ് അനുഭവപ്പെടും. പ്രത്യേകിച്ച് വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയും കാറ്റിന്റെ വേഗത ചില സമയങ്ങളില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഫലമായി ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് രൂപപ്പെടാനും ദൃശ്യപരിധി കുറയാനും സാധ്യതയുണ്ട്.

കടല്‍ മേഖലയിലും പ്രതികൂല സാഹചര്യങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ കാലയളവില്‍ കടല്‍ മുന്നറിയിപ്പുകള്‍ തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍, ചെറുകപ്പല്‍ ഉപയോക്താക്കള്‍, കടലില്‍ പോകുന്നവര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.

- Advertisement -
Ad image

കാലാവസ്ഥാ പ്രവചന ചാര്‍ട്ടുകള്‍ പ്രകാരം ഈ ദിവസങ്ങളില്‍ താപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും രാത്രിയും പുലര്‍ച്ചെയുമാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക.

Share This Article
Leave a Comment
error: Content is protected !!