ബിര്‍ള പബ്ലിക് സ്‌കൂളിന്റെ 22-ാമത് വാര്‍ഷിക കായികമേള സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ബിര്‍ള പബ്ലിക് സ്‌കൂള്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍, പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ആസ്‌പെയര്‍ ഡോമില്‍ 22-ാമത് വാര്‍ഷിക കായികമേള സംഘടിപ്പിച്ചു.

city exchange

ആറബ്- ഏഷ്യന്‍ ചാമ്പ്യനും ലോക ബ്രോണ്‍സ് മെഡല്‍ ജേതാവുമായ ഫെമി സെയുന്‍ ഒഗുനോഡെ മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗോപി ഷഹാനി, മാനേജ്‌മെന്റ് പ്രതിനിധി ചിന്ദു ആന്റണി, പ്രിന്‍സിപ്പല്‍ ഡോ. ആനന്ദ് നായര്‍, വൈസ് പ്രിന്‍സിപ്പല്‍ എഡ്‌ന ഫെര്‍ണാണ്ടസ്, കിന്‍ഡര്‍ഗാര്‍ട്ടന്‍, പ്രൈമറി വിഭാഗങ്ങളിലെ ഹെഡ്മിസ്ട്രസുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!