പുതിയ ശ്രേണി സ്മാര്‍ട്ട് ഫോണുമായി ലാവ ഖത്തറില്‍

Web Desk
1 Min Read

ദോഹ: മുന്‍നിര മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഖത്തര്‍ വിപണിയില്‍ തങ്ങളുടെ പുതിയ ശ്രേണിയിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച മൊബൈല്‍ അനുഭവം നല്‍കാനാവുന്ന വിധത്തിലാണ് പുതിയ ഫോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

city exchange

താങ്ങാനാവുന്ന വിലയും ചാരുതയും മികച്ച പ്രകടനവും ഉള്‍ച്ചേര്‍ന്ന ലാവ ഫോണുകള്‍ ഖത്തറിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ യുഗം കുറിക്കുമെന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.

യുവ 2 പ്രോ, ബ്ലേസ് 2, ബ്ലേസ് 5 ജി എന്നിവ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ പുതിയ ലൈനപ്പാണ് ലാവ ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്നത്. യുവ 2 പ്രോ മികവിന്റേയും കാഴ്ചാ സൗന്ദര്യത്തിന്റേയും പ്രതീകമാണ്. ഗ്ലാസ് ബാക്ക് പാനല്‍ ഉപയോഗിച്ച് ചെലവിലും ഫലപ്രാപ്തിയിലും ഉപഭോക്താവിനെ സംതൃപ്തിപ്പെടുത്തുമെന്നതാണ് പ്രധാന സവിശേഷത.

ബ്ലേസ് 2വാകട്ടെ ബ്യൂട്ടി മീറ്റ്‌സ് പവര്‍ എന്നതാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈന്‍ ഉപയോഗിച്ച് മികവുറ്റ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.

- Advertisement -
Ad image

ബ്ലേസ് 5ജി പ്രീമിയം ഡിസൈനിനൊപ്പം താങ്ങാനാവുന്ന 5ജി കണക്റ്റിവിറ്റിയാണ് ഈ ഫോണിന്റെ പ്രത്യേകത. പ്രീമിയം ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മിന്നല്‍ വേഗത്തിലുള്ള കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന 5ജി സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് ലാവ ബ്ലേസ് 5ജി

ഖത്തര്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ് അനാച്ഛാദനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് ജനറല്‍ മാനേജര്‍ രാഹുല്‍ ബീരേന്ദ്ര സിംഗ് പറഞ്ഞു.

ദോഹ കമ്യൂണിക്കേഷന്‍സ് ഗ്രൂപ്പാണ് ലാവയുടെ ഖത്തറിലെ വിതരണക്കാര്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!