

ദോഹ: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തില്‍ ഉണ്ടായ സ്‌ഫോടനത്തിനു ശേഷം ചിലര്‍ നടത്തിയ അടിസ്ഥാന രഹിതമായ പ്രവചനങ്ങളിലും പ്രസ്താവനകളിലും ഖത്തര്‍ കെ എം സി സി പാവറട്ടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അപലപിച്ചു.

കേരളത്തിന്റെ മത സൗഹാര്‍ദം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളെ കേരള ജനത ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കെ എം സി സി ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍ പറഞ്ഞു.

അബു പന്തായില്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ കുട്ടോത്ത് സ്വാഗതം പറഞ്ഞു. ഖത്തര്‍ കെ എം സി സി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ എന്‍ ടി, ജനറല്‍ സെക്രട്ടറി നസീര്‍ അഹ്മദ്, ട്രഷറര്‍ നസീര്‍ എസ്, മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഹാഷിം എം സി എളവള്ളി, ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി, ട്രഷറര്‍ നൗഫല്‍ പാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി അബു പന്തായില്‍ (പ്രസി), ഷംസുദ്ദീന്‍ അഹമ്മദ് എന്‍ കെ, ഷാഹിര്‍ പി, നൗഷാദ് മീമനത്ത്, ഷാജഹാന്‍ എ വി (വൈസ് പ്രസി), ഷൗക്കത്ത് കെ എച്ച് (ജന സെക്ര), മുഹമ്മദ് നാലകത്ത്, അമീര്‍ എന്‍ കെ, സുഹൈല്‍ അമ്പലത്ത് വീട്ടില്‍, മുഹമ്മദ് ശിഹാബ് പി (ജോ സെക്ര), മുഹമ്മദ് സാദിഖ് എന്‍ യു (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫീസര്‍മാരായ ഹാഷിം എം സി., മജീദ് കയ്പമംഗലം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷക്കീര്‍ എന്‍ കെ നന്ദി പറഞ്ഞു.

