

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ 105, 116 നമ്പര്‍ അങ്കണവാടികളില്‍ രണ്ടാംഘട്ട പ്രവേശനോത്സവം നടത്തി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു.

അങ്കണവാടി മോണിറ്ററിങ് കമ്മിറ്റി അംഗം കെ കെ രാജു അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍ ജാസ്മിന്‍ അലി, സി ഡി എസ് മെമ്പര്‍ സെമിത ഷംസു, എ ഡി എസ് പ്രസിഡന്റ് ജെസ്‌ന കെ എ, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സിനി, ടീച്ചര്‍ സരള, അങ്കണവാടി ടീച്ചര്‍മാരായ റണ്‍ബി, ദില്‍ഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ മോള്‍ ആരോഗ്യ സംബന്ധമായ ക്ലാസ് എടുത്തു.

ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് അങ്കണവാടികളില്‍ പ്രവേശനോത്സവം നടത്തുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണവും ഒക്ടോബര്‍ 31 ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ദേശീയ ഏകത ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് അങ്കണവാടി പരിസരത്ത് നേച്ചര്‍ വാക്കും ഏകത പ്രതിഞ്ജയും എടുത്തു. പുതിയ കുട്ടികളെ തൊപ്പി നല്‍കിയും സമ്മാനങ്ങള്‍ നല്‍കിയും മധുര പലഹാരങ്ങള്‍ നല്‍കിയും സ്വീകരിച്ചു.
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പതിനെട്ടു വാര്‍ഡുകളിലെ 32 അങ്കണവാടികളിലും മെമ്പര്‍മാരുടെയും അങ്കണവാടി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളുടെയും അങ്കണവാടി ടീച്ചര്‍മാരുടെയും നേതൃത്വത്തില്‍ പ്രവേശനോത്സവം നടന്നു.

