കര്‍ണാടക നിയമസഭയില്‍ മലയാളി സ്പീക്കറായേക്കും

Web Desk
0 Min Read

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മലയാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കും.

city exchange

ആര്‍ വി ദേശ്പാണ്ഡേ, ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ എന്നിവരുടെ പേരുകളായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഒടുവില്‍ യു ടി ഖാദറിലേക്കെത്തുകയായിരുന്നു. മംഗളൂരു മണ്ഡലത്തില്‍ നിന്നും 17,745 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു ടി ഖാദര്‍ അഞ്ചാം തവണയും എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്പീക്കര്‍ സ്ഥാനത്തേക്ക് യു ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടക നിയമസഭാ ചരിത്രത്തില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറായിരിക്കും അദ്ദേഹം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!