പാസേജ് ടു ഇന്ത്യയില്‍ ദീര്‍ഘകാല താമസക്കാരെ ആദരിക്കുന്നു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പാസേജ് ടു ഇന്ത്യ കമ്യൂണിറ്റി ഫെസ്റ്റിവലില് ദീര്‍ഘകാല ഖത്തര്‍ പ്രവാസികളായ 25 പേരെ ആദരിക്കുന്നു. മാര്‍ച്ച് 24 മുതല്‍ 26 വരെ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിലാണ് പാസേജ് ടു ഇന്ത്യ. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 മണി വരെയാണ് പരിപാടി.

city exchange

1980ന് മുമ്പ് ഖത്തറിലെത്തിയ ഇന്ത്യന്‍ പ്രവാസികളുടെ പേരുകള്‍ അനുബന്ധ രേഖകളുമായി നിര്‍ദ്ദേശിക്കാനും സമര്‍പ്പിക്കാനും ഐ സി സി ആവശ്യപ്പെട്ടു. കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഖത്തറില്‍ പ്രവാസം നയിക്കുന്നവരെ ദീര്‍ഘകാല റസിഡന്റായി തെരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ആദരിക്കപ്പെട്ടവര്‍ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടതില്ല.

അപേക്ഷകള്‍ മാര്‍ച്ച് 22ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 55388949 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!