

വാഷിംഗ്ടണ്‍: യു കെയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ യു എസ് ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ആശങ്ക. യു കെയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യു കെയില്‍ സംഭവിക്കുന്നത് ഏതാനും ആഴ്ചകള്‍ക്ക് ശേഷം യു എസിലും ആവര്‍ത്തിക്കുന്നതായി പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ആന്റണി ഫൗച്ചി എന്‍ പി ആറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. യു കെയില്‍ നിലവില്‍ കേസുകളുടെ തിരിച്ചുവരവാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗം പടരുന്ന ബിഎ.2 ഒമിക്രോണ്‍ സബ് വകഭേദവും കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി നീക്കിയതും വാക്സിനേഷനുകളില്‍ നിന്നും അണുബാധകളില്‍ നിന്നുമുള്ള പ്രതിരോധശേഷി കുറയുന്നതുമാണ് വര്‍ധനവിന് കാരണമെന്നാണ് യു കെയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ ഘടകങ്ങളെല്ലാം യു എസിലുമുണ്ടെന്നാണ് ഫൗച്ചി ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഏതാനും ആഴ്ചകള്‍ക്കം യു എസിലും കേസുകളുടെ വര്‍ധനവുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

