

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. പേരറിവാളിന് മോചനം ലഭിക്കുന്നത് 31 വര്‍ഷത്തിന് ശേഷമാണ്. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം സുപ്രിം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാനുള്ള കോടതിയുടെ ഉത്തരവ്.

ഏറെക്കാലമായി കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പേരറിവാളനെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വെണ്‍പാല പുരോഹിതക്ക് ഇതുസംബന്ധിച്ച തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഗവര്‍ണര്‍ മാറി വന്നിട്ടും പേരറിവാളന്റെ കാര്യത്തില്‍ തീരുമാനമായില്ല. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദവും കോടതി തള്ളിയിരുന്നു.
