സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം,28ന് യുവജന പ്രതിഷേധ സംഗമം: മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍

Web Desk
1 Min Read

കോഴിക്കോട:മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേകം ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക-പിന്നാക്ക സ്‌കോളര്‍ഷിപ്പുകള്‍ ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 28 ന് ബുധനാഴ്ച പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ യുവജന പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ ജില്ലാ തല മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചു.കോടതി വിധിയുടെ മറവില്‍ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ വര്‍ഗീയതയുടെ ചാപ്പ കുത്തി നിശ്ശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ല. മുസ്ലിം സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായ ഭരണകൂടം സര്‍ക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പടെയുള്ള വിഭവങ്ങള്‍, തൊഴില്‍ തുടങ്ങിയവ ജനസംഖ്യാനുപാതികമായി നല്‍കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് യോഗം ഉല്‍ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷതവഹിച്ചു. ഒ പി അഷ്റഫ്, പി അലി അക്ബര്‍
(എസ്.കെ.എസ്.എസ്.എഫ്)അഹമ്മദ് നിസാര്‍ ഒളവണ്ണ (ഐ.എസ്.എം കേരള), അക്ബര്‍ സാദിക്ക്, മുഹമ്മദ് ഉസ്മാന്‍ (ഐ.എസ്.എം മര്‍കസ് ദഅവ), ഡോ റിയാസുദ്ധീന്‍, ഷംസീര്‍ മുക്കം, ജംഷീര്‍ പി സി (വിസ്ഡം യൂത്ത്), അഡ്വ ഷമീം പക്‌സാന്‍ (എം.ഇ.എസ് യൂത്ത്), ജംഷീര്‍ കെ പി, പി എം ഫൗഷാദ് (എം.എസ്.എസ് യൂത്ത് വിംഗ്), കെ യു ഇസ്ഹാഖ് ഫലാഹി, എം വി എ സിദ്ധീഖ് ബാഖവി (എസ് വൈ എഫ് ), ആഷിക് ചെലവൂര്‍, പി ജി മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, സി ജാഫര്‍ സാദിക്ക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!