രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Web Desk
1 Min Read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഒരേ ദിവസം രണ്ട് ബോംബ് ഭീഷണികള്‍. അയോധ്യയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനും ന്യൂഡല്‍ഹിയില്‍ നിന്നും യു എസിലെ ചിക്കാഗോയിലേക്ക് പറന്ന വിമാനത്തിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് നേരെ അഞ്ച് ബോംബ് ഭീഷണികളാണുണ്ടായത്.

city exchange

ഭീഷണിയെ തുടര്‍ന്ന് അയോധ്യ- ബെംഗളൂരു വിമാനം വൈകി. ന്യൂഡല്‍ഹി- ചിക്കാഗോ വിമാനം കാനഡയിലെ ഇക്വലൂറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു വിട്ടു.

ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായത്. എഐ 127 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിന് സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഭീഷണി.

സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും നിരവധി വിമാന ഓപ്പറേറ്റര്‍മാരെ ഭീഷണിപ്പെടുത്തിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു.

- Advertisement -
Ad image

അയോധ്യയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ചൊവ്വാഴ്ച രാവിലെയാണ് ഭീഷണിയുണ്ടായത്. 132 യാത്രക്കാരുമായി ജയ്പൂരില്‍ നിന്ന് വരികയായിരുന്നു വിമാനം.

Share This Article
Leave a Comment
error: Content is protected !!