Featured
പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കയിലെത്തി

കൊളംബോ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.


കൊളോംബയിലെ സ്വീകരണത്തിന് മോഡി നന്ദി അറിയിച്ചു. ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഊര്‍ജ്ജം, വ്യാപാരം, കണക്ടിവിറ്റി, ഡിജിറ്റലൈസേഷന്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. രാഷ്ട്രീയ നേതൃത്വത്തിലെ മാറ്റത്തിന് ശേഷമുള്ള ശ്രീലങ്കയിലേക്കുള്ള ആദ്യ വിദേശ സന്ദര്‍ശനം കൂടിയാണിത്. പ്രസിഡന്റ് ദിസനായകെ 2024 ഡിസംബറില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിനുള്ള മുന്‍ഗണനാ മേഖലകള്‍ വിശദീകരിക്കുന്ന സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.


