

രാമന്തളി: എല്‍ ഡി എഫ് ഭരണത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ വീര്‍പ്പുമുട്ടുകയാണെന്ന് സജീര്‍ ഇഖ്ബാല്‍. രാമന്തളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സെന്ററില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പയ്യന്നൂര്‍ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെകട്ടറി.

ഫണ്ടുകള്‍ അനുവദിക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി പൗരന്മാര്‍ക്ക് ദുരിതം വിതക്കുന്ന സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതി രെ എന്തുകൊണ്ടാണ് എല്‍ ഡി എഫ് അനുകൂല പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധ ധര്‍ണയില്‍ കണ്ണിയാവുന്നില്ലയെന്ന് അദ്ദേഹം ചോദിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം ടി പി ഹമീദ് സ്വാഗതം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യു ഡി എഫ് ചെയമാന്‍ എം ഉമ്മര്‍ പ്രസംഗിച്ചു.
കെ കെ അഷ്‌റഫ്, യു അബ്ദുല്‍ റഹ്മാന്‍, പി പി സുലൈമാന്‍ ഹാജി, മുണ്ടക്കാല്‍ ഇബ്രാഹിം, ഹമീദ് മാസ്റ്റര്‍, പി പി ഹസ്സന്‍, കുഞ്ഞഹമദ്, മുഹമ്മദ് കരമുട്ടം, അസീസ്, കെ സി ഖാദര്‍, കോമളവല്ലി, മോണങ്ങാട്ട് ഇബ്രാഹിം, രാഘവന്‍, മോഹനന്‍,
സി സുന്ദരന്‍, പി എസ് ഷാനിദ്, കെ കെ സമീര്‍, നാരായണി, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി പി മുഹമ്മദലി നന്ദി പറഞ്ഞു.

