പി ദാമോദരന്‍ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: ആര്‍ എസ് എസ്സിന്റെ ആദ്യകാല പ്രവര്‍ത്തകനും ജന്മഭൂമി കോഴിക്കോട് യൂണിറ്റ് ഫിനാന്‍സ് മാനേജരുമായിരുന്ന കോവൂര്‍ എം എല്‍ എ റോഡ് മാക്കണഞ്ചേരിത്താഴം വൈഷ്ണവത്തില്‍ പി ദാമോദരന്‍ (82) അന്തരിച്ചു. വിജയ ബാങ്ക് റിട്ടയേര്‍ഡ് സീനിയര്‍ മാനേജരാണ്.

city exchange

ആര്‍ എസ് എസ് കോഴിക്കോട് മഹാനഗര്‍ വ്യവസ്ഥാപ്രമുഖ്, നഗര്‍ സംഘചാലക്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല ട്രഷറര്‍, വേദവ്യാസ വിദ്യാലയം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: നിര്‍മ്മല ദാമോദരന്‍. മക്കള്‍: മനോജ് ദാമോദരന്‍ (അക്കൗണ്ട്സ് മാനേജര്‍, ദാസ് കോണ്‍ടിനന്റല്‍, തൃശൂര്‍), വിനോദ് ദാമോദരന്‍ (സീനിയര്‍ സബ് എഡിറ്റര്‍, ജന്മഭൂമി), അനൂപ് ദാമോദരന്‍ (ഖത്തര്‍ എയര്‍വേസ്, മസ്‌ക്കറ്റ്). മരുമക്കള്‍: നിഷ (അധ്യാപിക, വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്), പ്രസീന (അധ്യാപിക, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചേവരമ്പലം), ജിഷ (മസ്‌ക്കറ്റ്). സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!