ഐ സി എ ഐ ദക്ഷിണേന്ത്യാ റീജിയണല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ദീപ വര്‍ഗീസ് ചുമതലയേറ്റു

Web Desk
1 Min Read

കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പരമോന്നത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സതേണ്‍ ഇന്ത്യാ റീജിയണല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ദീപ വര്‍ഗീസ് ചെന്നൈയിലെ ഐസിഎഐ റീജിയണല്‍ ഓഫീസില്‍ ഔദ്യോഗികമായി ചുമതലയേറ്റു.

city exchange

കേരളത്തില്‍ നിന്ന് റീജിയണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ദീപ വര്‍ഗീസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യാ റീജിയണല്‍ കൗണ്‍സിലിന്റെ എറണാകുളം ബ്രാഞ്ചിന്റെ 55 വര്‍ഷത്തിനിടയിലെ ആദ്യ വനിത ചെയര്‍പേഴ്സണായി 2023- 24 വര്‍ഷത്തില്‍ അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.

ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (ബിപിടി)യിലെ സാമ്പത്തിക വിദഗ്ധയും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെയും കെഎസ്ഐഡിസി ലിമിറ്റഡിന്റെയും സ്വതന്ത്ര ഡയറക്ടറുമാണ് ദീപ വര്‍ഗ്ഗീസ്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ (ഓട്ടോണമസ്) ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അവര്‍ അംഗമാണ്.

Share This Article
Leave a Comment
error: Content is protected !!