

രാമന്തളി: സാമൂഹ്യ നന്മക്കായി മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും ചെയ്തു കൊണ്ടിരിക്കുന്ന തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അതിന്റെ മുഖമുദ്രയെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചര്‍ പ്രസ്താവിച്ചു.
രാമന്തളിയില്‍ രണ്ടാം വാര്‍ഡ് അംഗം പി എം ശുഹൈബയുടെ പ്രവര്‍ത്തന കാര്യാലയം സി എച്ച് സൗധത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അവര്‍.

ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ശുഹൈബ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, പയ്യന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ നസീമ ടീച്ചര്‍, ഹസീന കാട്ടൂര്‍, ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, പ്രവാസി ലീഗ് ശാഖാ പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം, പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി അഫ്സല്‍ രാമന്തളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പി പി മുഹമ്മദലി, ഹാജി പി പി സുലൈമാന്‍, കെ വി അബൂബക്കര്‍, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, യു കെ മുഹമ്മദ് കുഞ്ഞി, വി വി അബ്ദുല്‍ സലാം, ഖമറുസ്സമാന്‍, എം സി റിയാസ്, കെ പി ജമാല്‍, കെ കെ സമീര്‍, പി കെ ഫസീല്‍, കെ വി ആബിദ, ഹസീന, ആയിഷ, സല്‍മത്ത്, റഹ്മാബി, ഖദീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

