ഡിസൈനേഴ്സ് ഉച്ചകോടിക്ക് തുടക്കമായി

Web Desk
2 Min Read

കൊച്ചി: ഒരു വിഭാഗത്തിനു വേണ്ടി മാത്രമുള്ളതാണ് ഡിസൈൻ എന്ന ധാരണ മാറ്റി എല്ലാവർക്കും വേണ്ടിയുള്ള താണെന്ന് മനസ്സിലാക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് നാഷണൽ പ്രസിഡന്റ് സരോഷ് വാഡിയ പറഞ്ഞു.
ആർക്കിടെക്റ്റുകളുടെയും ഇന്റീരിയർ ഡിസൈനർമാരുടെയും കെട്ടിട രൂപകൽപ്പനാരംഗത്തെ അനുബന്ധ സേവന ദാതാക്കളുടെയും സംയുക്ത സംഘടനയായ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് (ഐ ഐ ഐ ഡി ) കേരള ചാപ്റ്റർ സംഘടിപ്പിച്ച ദ്വിദിന ഡിസൈൻ ഉച്ചകോടി – ഡിസൈൻ കോൺക്ലേവ് ക്രൗൺ പ്ലാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ഐ ഐ ഐ ഡി കേരള റീജിയണൽ ചാപ്റ്റർ ചെയർ പേഴ്സൺ ആർക്കിടെക്റ്റ് സന്ധ്യ മോഹൻദാസ് കോൺക്ലേവിന് നേതൃത്വം നൽകി. കഥകളിയും തെ
ങ്ങും കായലും പോലെ കേരളത്തെ നിർവ്വചിക്കുന്നതിൽ ഡിസൈനർമാരും ഉൾപ്പെടണമെന്ന് സന്ധ്യ മോഹൻദാസ് പറഞ്ഞു.

എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ഡിസൈൻ മികവിനെ മുൻ നിർത്തി ഐ ഐ ഐ ഡി കേരള റീജിയണൽ ചാപ്റ്റർ അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിസൈൻ സംരംഭകത്വം: സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഡയറക്ടർ ഡോ. മനോജ് കുമാർ കിണി പാനൽ ചർച്ച നയിച്ചു. ദ ബ്രാൻഡ് സംരംഭകൻ ശ്രീജിത്ത് ശ്രീകുമാർ, കേരള സ്റ്റാർട്ടപ് മിഷൻ സി ഇ ഒ അനൂപ് അംബിക, കെ ഐ ഇ ഡി മുൻ മേധാവി ശരത് വി രാജ്, വാൻ മൊബിലിറ്റി സ്ഥാപകൻ സുകുമാരൻ നായർ, ഐ ഐ ഐ ഡി മുൻ ദേശീയ പ്രസിഡന്റ് ജബീൻ എൽ സക്കറിയാസ് എന്നിവർ പങ്കെടുത്തു.

- Advertisement -
Ad image

അവാർഡിനായി തെരഞ്ഞെടുത്ത 49 പ്രൊജക്ടുകൾ ഉൾപ്പെടുത്തി ഡോ. രമ എസ് കർത്ത തയ്യാറാക്കിയ കോഫി ടേബിൾ ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു.

ഡിസൈനർമാരായ പിങ്കിഷ് ഷാ, മധു സൂദൻ ചാലസാനി, സോനാൽ സം ചേതി, ഐപ് ചാക്കോ, അംബർ ദാർ വാഗ്, ആൻഡ്രേ ജെ ഫാൻതോം, സെന്തിൽ കുമാർ എന്നിവർ നയിക്കുന്ന പ്രസന്റേഷനുകൾ 22 ന് ശനിയാഴ്ച നടക്കും. പ്രമുഖ ഓട്ടോമൊബൈൽ ഡിസൈനർ അശോക് ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ ഐ ഐ ഐ ഡി അവാർഡുകൾ സമ്മാനിക്കും.

Share This Article
Leave a Comment
error: Content is protected !!