ഡിജിറ്റല്‍ വിസ്ഡം പദ്ധതിയുടെ ആറാംഘട്ടം വിതരണം ചെയ്തു

Web Desk
2 Min Read

ആലുവ: ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ എന്ന സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കി വരുന്ന ‘ഡിജിറ്റല്‍ വിസ്ഡം’ പദ്ധതിയുടെ ആറാംഘട്ടം പൊതുമേഖല സ്ഥാപനമായ ഒ എന്‍ ജി സി സി എസ് ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിനുമായി ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സിനിമാതാരം രവീന്ദ്രന്‍ മുഖ്യാഥിതിയായ ചടങ്ങില്‍ അമല ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ പാറയ്ക്കല്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ മുണ്ടാടന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈജോ പറമ്പി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

city exchange

ഗവ. എച്ച് എസ് എസ് മുടിക്കല്‍, ഗവ. എച്ച് എസ് എസ് കുട്ടമശ്ശേരി, ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് ആലുവ, ഗവ. എച്ച് എസ് എസ് മൂക്കന്നൂര്‍, ഗവ. എച്ച് എസ് എസ് പുളിയനം, ഗവ. എച്ച് എസ് എസ് മഞ്ഞപ്ര, ഗവ. എച്ച് എസ് എസ് കടയിരുപ്പ്, ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് പെരുമ്പാവൂര്‍, ഗവ. വി എച്ച് എസ് എസ് ഇരിങ്ങോള്‍, ഗവ. വി എച്ച് എസ് എസ് പുത്തന്‍ചിറ, ഗവ. യു പി എസ് ഇല്ലിത്തോട്, ഗവ. യു പി എസ് പെരുമാനി, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കൊടുങ്ങല്ലൂര്‍, മോഡല്‍ ടെക്‌നിക്കല്‍ എച്ച് എസ് എസ് കപ്രശ്ശേരി, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആലുവ, ഗവ. ജെ ബി എസ് അങ്കമാലി എന്നീ സ്‌കൂളുകള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ വിതരണം നടത്തിയത്.

Share This Article
Leave a Comment
error: Content is protected !!