
കണ്ണൂര്‍: ബോളിവുഡ് ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറിനെ പിന്തുണച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇന്ത്യന്‍ താലിബാനാണ് ആര്‍ എസ് എസ് എന്നാണ് ജാവേദ് അക്തറിന്റെ പ്രസ്താവനയെയാണ് എം വി ജയരാജന്‍ പിന്തുണച്ചത്.
ജാവേദ് അക്തര്‍ നടത്തിയ അഭിപ്രായ പ്രകടനം ശരിയാണെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന മഹാരാഷ്ട്രയിലെ ബി ജെ പി എം എല്‍ എയുടെ പ്രഖ്യാപനം രാജ്യത്താകെ ബീഫ് നിരോധിക്കും എന്ന പ്രഖ്യാപനം പോലെ കേവലം മോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയകാലത്ത് സിനിമ കാണാന്‍ തിയേറ്ററില്‍ പോകേണ്ടതില്ല. ആര്‍ എസ് എസ് നേതാവ് ഹെഡ്ഗെവാറിനെ കുറിച്ച് എം ബി ബി എസ് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്ര ശില്പികളായ ആര്‍ എസ് എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല മൂല്യത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇത്തരമൊരു വര്‍ഗീയ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരെ താലിബാന്‍ തീവ്രവാദികളെ പോലെയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും ജയരാജന്‍ ചോദിച്ചു. താലിബാന്‍ നടപ്പാക്കി വരുന്നത് ജനാധിപത്യവും സ്വാതന്ത്ര്യവും ഒന്നുമല്ല. തനിഫാസിസ്റ്റ് ശൈലിയാണ്. ആ ശൈലി രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ് സംഘപരിവാറുകാര്‍. അതുകൊണ്ട് തന്നെ ജാവേദിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
എന്‍ ഡി ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ എസ് എസും താലിബാനും ഒരുപോലെയാണെന്ന് ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടത്. താലിബാന്‍ മുസ്ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.


