
പയ്യന്നൂര്‍: കേരളത്തിലെ മതവിശ്വാസങ്ങള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും നിരക്കാത്ത രീതിയില്‍ പ്രത്യേകിച്ചും സ്ത്രീകളെ ലക്ഷ്യമിട്ടും സൈബറിടങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളെയും ട്രോളുകളെയും രാമന്തളി എസ് വൈ എസ് ശക്തമായി അപലപിച്ചു. അഭിപ്രായസ്വാതന്ത്ര്യം എന്ന പേരില്‍ മതപരമായ ഉപദേശങ്ങളെയും വ്യക്തികളെയും അവഹേളിക്കുന്ന നടപടികള്‍ സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ കെ സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി കെ സബീര്‍ ഹമീദ് സ്വാഗതം പറഞ്ഞു. കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, യു അബ്ദുല്‍ റഹ്മാന്‍, ഇ അബൂബക്കര്‍, ഒ എം അബ്ദുല്‍ സലാം, കൊച്ചന്‍ അബ്ദുല്ല, പി കെ ഫയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
