അധ്യാപക ദിനം ആഘോഷിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ രീതിയില്‍ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. 10, 12 ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ ഹെഡ് ഗേള്‍ റിന്‍ഷ റിയാസ് സ്വാഗതം പറഞ്ഞു. റഫ കെ പി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫാത്തിമത്ത് സഫ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ് ബോയ് അബ്ദുല്‍ വദൂദ് നന്ദി പറഞ്ഞു.

city exchange

പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യാപക ദിനത്തെ കുറിച്ച് സംസാരിച്ചു. സി ഇ ഒ മുഹമ്മദ് സാദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ ദിവ്യ കെ പി എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു.

അധ്യാപകരെയും അനധ്യാപകരെയും പ്രിന്‍സിപ്പാളും മാനേജ്‌മെന്റും ചേര്‍ന്ന് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. കുട്ടികള്‍ അധ്യാപകരായി വിവിധ ക്ലാസുകളില്‍ പഠിപ്പിച്ചു. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പ്രസംഗം, സംഘഗാനം എന്നിവയും സംഘടിപ്പിച്ചു. കുട്ടികള്‍ അധ്യാപകര്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുകയും കൂടാതെ ജീനസ് മനോഹരമായ ഗാനവും ആലപിച്ചു.

Share This Article
Leave a Comment
error: Content is protected !!