അധ്യാപകരുടെ മനോഭാവം മാറണം: ഡി ഡി ഇ

Web Desk
2 Min Read

ആലുവ: കാലത്തിന്റെ മാറ്റമനുസരിച്ച് അധ്യാപകര്‍ മനോഭാവത്തില്‍ മാറ്റം വരുത്തി വൈജ്ഞാനിക സമ്പത്ത് ആര്‍ജിക്കണമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ പറഞ്ഞു. എറണാകുളം റവന്യു ജില്ല അറബിക് സെമിനാറും അധ്യാപക സാഹിത്യ മത്സരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

city exchange

അറിവ് തേടല്‍ ഉപാസനയായി സ്വീകരിച്ചവര്‍ക്കു മാത്രമേ ഉത്തമ അധ്യാപകനായി ശോഭിക്കാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറബിക് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍  ടി പി ഹാരിസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് മുഖ്യപ്രഭാഷണം നടത്തി.

കെ എ ഫാഹിം, കെ എം ഷമീര്‍, എം എ ഹംസ, എം എം നാസര്‍, മുഹമ്മദ് സാലിം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോംപ്ലക്‌സ് സെക്രട്ടറി പി എം സുബൈര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുന്നാസര്‍ പി എ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ മാഹിന്‍ ബാഖവി  അധ്യക്ഷത വഹിച്ചു. ആലുവ ഉപജില്ലാ ഓഫീസര്‍ സനൂജ എ ഷംസു ഉദ്ഘാടനം ചെയ്തു. സൈനബ വടവുകോട്, പി എ കബീര്‍, അന്‍സാര്‍ തൃപ്പൂണിത്തുറ, അലി പുല്ലേപ്പടി എന്നിവര്‍ പ്രസംഗിച്ചു.

102 പോയിന്റുകള്‍ നേടി എറണാകുളം ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 78 പോയിന്റുകള്‍ കരസ്ഥമാക്കി ആലുവ ഉപജില്ലയും 63 പോയിന്റുകള്‍ നേടി പെരുമ്പാവൂര്‍ ഉപ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും സനൂജ എ ഷംസു, അഷ്‌റഫ്, മുഹമ്മദ് വാളറ, കെ എ അഷ്‌റഫ്, എം എച്ച് മൂസ, ഇ എച്ച് ഉമര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇ ഐ സിറാജ് മദനി സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ത്വാഹ പൊന്നാരിമംഗലം നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!