
ആലുവ: ആലുവ- മൂന്നാര്‍ റോഡ് നാലു വരിപ്പാതയാക്കുന്ന പദ്ധതിയുടെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ആലുവ പുളിഞ്ചോട് ജംഗ്ഷന്‍ മുതല്‍ കോതമംഗലം വരെയുള്ള 36 കിലോമീറ്റര്‍ ഭാഗത്തിന്റെ സാമൂഹ്യ പ്രത്യാഘാതപഠനം ആരംഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

36 കിലോമീറ്റര്‍ നിലവും 23 മീറ്റര്‍ വീതിയുമുള്ള നിര്‍ദിഷ്ട റോഡിന്റെ ഇരുവശവും ഫുട്ട്പാത്തും കേബിള്‍ ഡക്ടും ഉണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നത് കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണെന്നും പദ്ധതിയുടെ തുക അനുവദിക്കുന്നത് കിഫ്ബിയില്‍ നിന്നുമാണെന്നും എം എല്‍ എ പറഞ്ഞു. റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനായി കളക്ടര്‍ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്നത് കിഫ്ബി സെപ്ഷ്യല്‍ തഹസില്‍ദാര്‍ അങ്കമാലിയെയാണ്.

സാമൂഹ്യപ്രത്യാഘാതപഠനം നടത്തുന്നത് രാജഗിരി കോളേജ് ഓഫ് സ്‌പെഷ്യല്‍ വര്‍ക്കിന്റെ സാമൂഹ്യപ്രവര്‍ത്തന വിഭാഗം രാജഗിരി ഔട്ട്‌റീച്ച് ആണ്.
സാമൂഹ്യപ്രത്യാഘാതപഠനം നടത്തുന്ന സ്ഥലം എം എല്‍ എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, വൈസ് ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, രാജഗിരി ഔട്ട്‌റീച്ച് പ്രൊജക്ട് ഡയറക്ടര്‍ മീനാ കുരുവിള, കെ ആര്‍ എഫ് ബി എഞ്ചിനീയര്‍ വിഷ്ണു, സോഷ്യല്‍ ഇംപാക്ട് കോ ഓര്‍ഡിനേറ്റര്‍ വിജു സി പി, റിസര്‍ച്ച് അസോസിയേറ്റര്‍മാരായ മരിയ ടെന്‍സി, വിനയന്‍ വി എസ്, വര്‍ഗ്ഗീസ് കെ ഒ എന്നിവരും എം എല്‍ എയുടെ കൂടെയുണ്ടായിരുന്നു.
സാമൂഹ്യ പ്രത്യാഘാതപഠനം മുന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കുന്ന റിപ്പോര്‍ട്ട് കമ്മിറ്റി കൂടി അംഗീകരിച്ചാല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് എം എല്‍ എ അറിയിച്ചു.

