
കൊച്ചി: പഠനാവാശ്യാര്‍ഥം ബ്രിട്ടനിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടീഷ് കൗണ്‍സില്‍
വെര്‍ച്വല്‍ വിശദീകരണ ബ്രീഫിംഗ് സംഘടിപ്പിക്കും.

ജൂലൈ 16ന് വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെയാണ് വെര്‍ച്വല്‍ വിശദീകരണയോഗം.
ബ്രിട്ടനിലെ വിദ്യാഭ്യാസ രംഗത്തെ പൊതുവിവരങ്ങള്‍ കൂടാതെ വിസ അപേക്ഷകള്‍, താമസം, യാത്രാ തയ്യാറെടുപ്പുകള്‍, ആരോഗ്യം, യു കെയിലെ വിദ്യാഭ്യാസ കാലത്തെ ദൈനംദിന വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക ഉപദേശം ഈ വെര്‍ച്വല്‍ യോഗത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്കുകയാണ് ലക്ഷ്യം. കൂടാതെ യു കെ വിസ ആന്‍ഡ് ഇമിഗ്രേഷന്‍ (യുകെവിഐ), ബ്രിട്ടീഷ് യൂണിവേഴ്സിറ്റീസ് ഇന്റര്‍നാഷണല്‍ ലൈസണ്‍ അസോസിയേഷന്‍ (ബിഐഎല്‍എ) എന്നിവയെക്കുറിച്ചും യുകെയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നും നേരിട്ട് വിവരണങ്ങള്‍ കേള്‍ക്കാനും സാധിക്കും.

ഇത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യുന്നതിനും
ബ്രിട്ടീഷ് കൗണ്‍സില്‍ വെബ് സൈറ്റ് www.britishcouncil.in ല്‍ Study UK Pre-Departure Briefing 2026 -ല്‍ കയറി പരിശോധിക്കാവുന്നതാണ്.

