

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ ഫ്‌ളാറ്റില്‍
കണ്ടെത്തിയ വ്ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണപ്പെടുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്‍പ് റിഫ മെഹ്നു അടുപ്പമുള്ള ഒരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണു പുറത്തു വന്നിരിക്കുന്നത്.

റിഫയും ഭര്‍ത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ളാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണു ശബ്ദ സന്ദേശത്തിലുള്ളത്.

”മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഇന്നലെ ബുര്‍ജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാന്‍ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാന്‍ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാന്‍ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമില്‍ കിടന്നുറങ്ങുന്നത്. ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല” എന്നാണ് റിഫ വോയ്സ് മെസേജില്‍ പറയുന്നത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ ബന്ധുക്കള്‍ രംഗത്തുവരികയും പരാതി നല്കുകയും ചെയ്തിരുന്നു.

