ആധാരം എഴുത്തുകാര്‍ മാര്‍ച്ച് ഒന്‍പതിന് പണിമുടക്കുന്നു

Web Desk
1 Min Read

കോഴിക്കോട്: ആധാരം എഴുത്ത് തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ പണിമുടക്കുന്നു. മാര്‍ച്ച് ഒമ്പതിന് സംസ്ഥാന വ്യപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നിലും രാവിലെ 10 മുതല്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

city exchange

സര്‍ക്കാര്‍ അംഗീകരിച്ച തീരുമാനങ്ങള്‍ പോലും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം നടപ്പാകുന്നില്ല. ആധാരം എഴുത്ത് ഫീസ് 13 വര്‍ഷം മുമ്പ് നിശ്ചയിച്ചതാണ്. വര്‍ധിപ്പിക്കാമെന്ന് പലതവണ ഉറപ്പ് ലഭിച്ചങ്കിലും വര്‍ധനവ് ഉണ്ടായിട്ടില്ല. ബില്‍ഡിങ് വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഏകീകരണമില്ലാത്തതും ഫെയര്‍ വാല്യു നിശ്ചയച്ചതിലെ അശാസ്ത്രീയത മൂലവും രജിസ്‌ട്രേഷന്‍ മേഖലയില്‍ അഴിമതി തുടരുകയാണ്.

കൂടാതെ മേഖലയിലേക്ക് അഭിഭാഷകര്‍ കടന്നു കയറുന്നത്
തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനിടയാക്കുന്നു. ക്ഷേമനിധി സുതാര്യമാക്കണം, ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ വകുപ്പ് മന്ത്രിയാകണം, അംഗത്വം പുനഃസ്ഥാപിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കണം, ക്ഷേമനിധി ആനുകൂല്യങ്ങളും എഴുത്തുകൂലിയും കാലാനുസൃതമായി വര്‍ധിപ്പിക്കണം, ആധാരം എഴുത്ത് പരീക്ഷ നടത്തണം, അണ്ടര്‍ വാല്വേഷന്‍ നടപടികള്‍ അവസാനിപ്പിക്കണം തുടങ്ങിയബ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.

- Advertisement -
Ad image

വാര്‍ത്താസമ്മേളനത്തില്‍ ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ രാജഗോപാലന്‍, സെക്രട്ടറി കെ സുനില്‍ കുമാര്‍, ട്രഷറര്‍ വി കെ സുരേഷ് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!