തത്സമയം എഡിറ്റര്‍ അസൈന്‍ കാരന്തൂര്‍ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: തത്സമയം പ്രദോഷ ദിനപത്രം എഡിറ്റര്‍ അസൈന്‍ കാരന്തൂര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. വൈകിട്ട് ഏഴരയോടെ കാരന്തൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
ഭാര്യ: ശരീഫ. മക്കള്‍: മുഹമ്മദ് തൗസീഫ് (ഇസ്‌ലാമിക് സെന്റര്‍ കോഴിക്കോട്), ആയിശ സന, ലിംത ഫാത്തിമ. മരുമകന്‍: മോനിഷ് അലി (കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ മാനേജര്‍). പിതാവ്: പരേതനായ അവറാന്‍ കോയ ഹാജി. മാതാവ്: പാത്തുമ്മ. സഹോദരങ്ങള്‍: പ്രൊഫ. പി കോയ, സി പി മുഹമ്മദ് കോയ (ദുബൈ), പി ആലിക്കോയ, ഡോ. അബ്ദുല്‍ അസീസ് (കോയമ്പത്തൂര്‍), പി ഹബീബ് (ദുബൈ).

city exchange

രാവിലെ കാരന്തൂര്‍ അങ്ങാടിയില്‍ നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

1987ല്‍ മാധ്യമം ദിനപത്രത്തിന്റെ തുടക്കം മുതല്‍ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച അസൈന്‍ കാരന്തൂര്‍ 2018 മെയ് 31നാണ് വിരമിച്ചത്. കോഴിക്കോടും കൊച്ചിയിലും മാധ്യമം ന്യൂസ് എഡിറ്ററായിരുന്നു. മാധ്യമത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍, ലീഡര്‍ പേജ് എഡിറ്റര്‍, റീഡര്‍ റിലേഷന്‍സ് എഡിറ്റര്‍ എന്നീ ചുമതലകളും വഹിച്ചു. മാധ്യമത്തിന്റെ എഡിറ്റോറിയല്‍ വിഭാഗം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അസൈന്‍ കാരന്തൂര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!