ഐ എന്‍ എല്‍ പിളര്‍പ്പ്; ഖത്തര്‍ ഐ എം സി സി കമ്മിറ്റി പിരിച്ചുവിട്ടു

Web Desk
1 Min Read

ദോഹ: ഐ എന്‍ എല്‍ കേരള സംസ്ഥാന കമ്മിറ്റി രണ്ടു വിഭാഗങ്ങളിലായി പിളര്‍ന്നതോടെ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി കമ്മിറ്റി പിരിച്ചുവിട്ട് ഖത്തര്‍ ഐ എം സി സി നാഷണല്‍ കമ്മിറ്റി. 2021-2023 കാലത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ നാഷണല്‍ കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ക്യാബിനറ്റ് യോഗത്തിലാണ് സ്വീകരിച്ചത്.

city exchange

ദേശീയ കൗണ്‍സില്‍ കേരള സ്റ്റേറ്റ് ഐ എന്‍ എല്‍ കമ്മിറ്റിയെ പിരിച്ചുവിട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഖത്തറിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി മാറിയ സാഹചര്യത്തിലും ഇരു വിഭാഗങ്ങള്‍ക്കും അവരവരുടെ നിലപാടുമായി മുമ്പോട്ട് പോകാന്‍ വേണ്ടിയാണ് തീരുമാനമെന്ന് നാഷണല്‍ കമ്മിറ്റി അറിയിച്ചു. നിലവിലുള്ള ഖത്തര്‍ കമ്മിറ്റി ഒരു വിഭാഗത്തിനെയും അനുകൂലിക്കുന്നില്ലെന്നും അറിയിച്ചു.

പ്രസിഡന്റ് ഇ കെ റഷീദ് അധ്യക്ഷത വഹിച്ചു. നിലവിലെ ജനറല്‍ സെക്രട്ടറി അക്സര്‍ മുഹമ്മദ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image

നാഷണല്‍ കമ്മിറ്റിയിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഐ എന്‍ എല്‍ പിളര്‍പ്പിലെ രണ്ടു വിഭാഗങ്ങളുടേയും പക്ഷത്തേക്ക് മാറിയിട്ടില്ലെങ്കിലും പ്രവര്‍ത്തകരില്‍ പക്ഷം പ്രകടമാണ്. പന്ത്രണ്ട് അംഗ നാഷണല്‍ കമ്മിറ്റിയില്‍ ഭൂരിഭാഗവും പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെയാണ് പിന്തുണക്കുന്നതെന്നാണ് വിവരം.

ഐ എം സി സിയുടെ സ്ഥാപക നേതാക്കള്‍ക്ക് ഉള്‍പ്പെടെ വഹാബ് പക്ഷത്താണുള്ളത്. ജി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുബൈര്‍, പിരിച്ചുവിട്ട കമ്മിറ്റിയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എം എം മൗലവി, വൈസ് പ്രസിഡന്റുമാരായ മജീദ് ചിത്താരി, ബഷീര്‍ വളാഞ്ചേരി, ജോയിന്റ് സെക്രട്ടറി റൈസല്‍ വടകര, മന്‍സൂര്‍ കൊടുവള്ളി എന്നിവര്‍ പ്രൊഫ. അബ്ദുല്‍ വഹാബിനെയാണ് പിന്തുണക്കുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!